സംസ്ഥാനത്ത് 44 പേര്‍ക്കുകൂടി ഒമിക്രോണ്‍; ആകെ രോഗബാധിതര്‍ 107

തിരുവനന്തപുരം | സംസ്ഥാനത്ത് 44 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 107 ആയി. എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂര്‍ 9, പത്തനംതിട്ട അഞ്ച്, ആലപ്പുഴ അഞ്ച്, കണ്ണൂര്‍ നാല്, കോട്ടയം മൂന്ന്, മലപ്പുറം മൂന്ന്, പാലക്കാട് രണ്ട്, കോഴിക്കോട് ഒന്ന്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള എണ്ണം.

രോഗബാധിതരില്‍ ഏറെയും യു എ ഇയില്‍ നിന്ന് വന്നവരാണ്. ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുമെന്നതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. 15-17 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നാളെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

 



source https://www.sirajlive.com/omicron-44-more-in-the-state-total-number-of-infected-107.html

Post a Comment

Previous Post Next Post