ന്യൂഡല്‍ഹി| ടെക് ചരിത്രത്തിന്റെ ഭാഗമായി മാറിയ ബ്രാന്റാണ് ബ്ലാക്ക്‌ബെറി. ഒരു കാലത്ത് ആപ്പിളിന്റെ എതിരാളിയായി കാണപ്പെട്ടിരുന്ന ബ്രാന്റാണ്. ഈ ബ്രാന്റ് ഫോണുകള്‍ പുറത്തിറക്കുന്നത് അവസാനിച്ചിരുന്നു. 2016 മുതല്‍ തന്നെ ബ്ലാക്ക്‌ബെറി അടച്ചുപൂട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കര്യം ഉറപ്പായിരിക്കുകയാണ്. ബ്ലാക്ക്‌ബെറി എന്ന ബ്രാന്റ് എന്നന്നേക്കുമായി ഔദ്യോഗികമായി അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.
ബ്ലാക്ക്ബെറി എന്ന ബ്രാന്റ് ഔദ്യോഗികമായി 2022 ജനുവരി 4ന് ഇല്ലാതാകാന്‍ പോകുന്നു. ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവ് അവരുടെ ബ്ലാക്ക്ബെറി ഡിവൈസുകള്‍ ഇപ്പോഴും ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഒരു സപ്പോര്‍ട്ട് മെസേജ് അയച്ചു. ബ്ലാക്ക്ബെറി 7.1 ഒഎസും അതിനുമുമ്പുള്ള, ബ്ലാക്ക്ബെറി 10 സോഫ്റ്റ്വെയറും ബ്ലാക്ക്ബെറി പ്ലേബുക്ക് ഒഎസ് 2.1-ഉം അതിനുമുമ്പുള്ള പതിപ്പുകളുമുള്ള ഡിവൈസുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ മെസേജ് ലഭിച്ചത്. ഇത് ഔദ്യോഗിക അടച്ചുപൂട്ടല്‍ സ്ഥിരീകരിക്കുന്നു.
ജനുവരി 4ന് ശേഷം ബ്ലാക്ക്‌ബെറിയുടെ എല്ലാ ഡിവൈസുകള്‍ക്കും പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവ് നഷ്ടമാകുമെന്ന് ബ്ലാക്ക്ബെറി വ്യക്തമാക്കുന്നു. കമ്പനിയുടെയും അതിന്റെ അതുല്യമായ ഡിവൈസുകളുടെയും ഔദ്യോഗിക ഷട്ട്ഡൗണ്‍ ആണ് ഇത് സൂചിപ്പിക്കുന്നത്. ബ്ലാക്ക്ബെറി ഫോണ്‍ ഉള്ളവര്‍ അത് മാറ്റി മറ്റൊരു ഫോണ്‍ വാങ്ങാനുള്ള സമയമായി എന്ന് തന്നെയാണ് ഇക്കാര്യങ്ങള്‍ക്കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ബ്ലാക്ക്ബെറി ലിങ്ക്, ബ്ലാക്ക്ബെറി ഡെസ്‌ക്ടോപ്പ് മാനേജര്‍, ബ്ലാക്ക്ബെറി ബ്ലെന്‍ഡ് എന്നിവ പോലുള്ള ബ്ലാക്ക്ബെറി ആപ്പുകള്‍ ജനുവരി 4 മുതല്‍ പരിമിതമായ പ്രവര്‍ത്തനക്ഷമതയോടെ മാത്രമേ ലഭ്യമാകൂ. ബ്ലാക്ക്ബെറി ഹോസ്റ്റ് ചെയ്ത ഇമെയില്‍ വിലാസമാണ് ഉപയോഗിക്കുന്നതെങ്കില്‍ മറ്റൊരു സേവനത്തിലേക്ക് മൈഗ്രേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്.
source https://www.sirajlive.com/blackberry-is-completely-and-officially-shut-down.html
Post a Comment