ഇടുക്കി | നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്ന പത്ത് ഷട്ടറുകള്‍ ഒമ്പതെണ്ണവും തമിഴ്‌നാട് അടച്ചു. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ മാത്രമാണ് നിലവില്‍ തുറന്നിരിക്കുന്നത്. എന്നാല്‍ നീരൊഴുക്ക് കുറഞ്ഞെങ്കിലും ഇപ്പോഴും ജലനിരപ്പ് 142 അടിയില്‍ തന്നെ നില്‍ക്കുന്നത് ആശങ്കയേറ്റുന്നു.
കഴിഞ്ഞ ദിവസം കാര്യമായ മുന്നറിയിപ്പൊന്നും നല്‍കാതെ പത്ത് ഷട്ടറുകള്‍ വഴി തമിഴ്‌നാട് ജലം ഒഴുക്കിവടുകയായിരുന്നു. അപ്രതീക്ഷിതമായി വെള്ളമെത്തിയതിനെ തുടര്‍ന്ന് പെരിയാര്‍ താഴ്വരയിലെ പല വീടുകളിലും വെള്ളം കയറി. ഇതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു.
8000ത്തില്‍ അധികം ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ഈ വര്‍ഷം പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്. അതേസമയം തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടില്ല. 1,867 ഘനയടി വെള്ളം മാത്രമാണ് നിലവില്‍ കൊണ്ടുപോകുന്നത്.
source https://www.sirajlive.com/nine-out-of-ten-shutters-in-the-mullaperiyar-dam-were-closed.html
Post a Comment