പെരിയാര്‍ താഴ്‌വരയില്‍ പുലര്‍ച്ചെയുണ്ടാക്കിയത് ഗുരുതര സാഹചര്യം

ഇടുക്കി | മുല്ലപ്പെരിയാര്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ അര്‍ധരാത്രി തുറന്ന തമിഴ്‌നാടിന്റെ നടപടിയില്‍ ഉയര്‍ന്നത് വ്യാപക പ്രതിഷേധം. ജനം ഉറങ്ങിക്കിടക്കുമ്പോഴാണ് ജലം പെരിയാര്‍ താഴ്‌വരയിലേക്ക് ഒഴുകിയെത്തിയത്. വലിയ തോതിലുള്ള ജലപ്രവാഹത്തില്‍ പെരിയാറിന്റെ തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. വള്ളക്കടവ് ഭാഗത്തെ പത്ത് വീടുകളിലാണ് വെള്ളം കയറിയത്.

രാത്രിയില്‍ ഉറങ്ങുന്ന സമയമായിരുന്നതിനാല്‍ വെള്ളം ഇരച്ചെത്തിയത് പലരും അറിഞ്ഞില്ല. ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. രാത്രിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ ആളാണ് ജലനിരപ്പ് ഉയരുന്നതുകണ്ട് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഏഴടിയോളം വെള്ളം പെട്ടെന്ന് ഉയര്‍ന്നു.

ഇതോടെ ജനം പരിഭ്രാന്തരായി തടിച്ചുകൂടി. പുലര്‍ച്ചെ മുന്നറിയിപ്പുമായെത്തിയ അനൗണ്‍സ്മെന്റ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം തുറന്നു വിട്ടിട്ട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാല്‍ കുട്ടികളും പ്രായമായവരെയും കൊണ്ട് എവിടെപ്പോകുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസവും പുലര്‍ച്ചെ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ഡാം തുറന്ന് വെള്ളം കൂടുതലായി ഒഴുക്കു മെന്ന് തമിഴ്‌നാട് അറിയിച്ചത് 2.30നാണ്. നിലവില്‍ തുറന്നിരിക്കുന്ന ഷട്ടറുകള്‍ കൂടാതെ രണ്ടു ഷട്ടറുകള്‍ കൂടി അധികമായി തുറന്ന് ജലം പുറത്തേക്കു വിടു മെന്നായിരുന്നുഅറിയിപ്പു വന്നത്.

 

 

 



source https://www.sirajlive.com/the-situation-in-the-periyar-valley-at-dawn-was-critical.html

Post a Comment

Previous Post Next Post