ജോലിക്കിടെ ഉറങ്ങിപ്പോയ കാര്‍ഗോ ജീവനക്കാരന്‍ മുംബൈയില്‍ നിന്ന് അബൂദബിയിലെത്തി

അബൂദബി | ജോലിക്കിടെ കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിയ ചുമട്ടുതൊഴിലാളി അബൂദബിയിലെത്തി. ഇന്‍ഡിഗോയുടെ മുംബൈ- അബൂദബി വിമാനത്തിലാണ് കാര്‍ഗോ ജീവനക്കാരന്‍ അബദ്ധത്തില്‍ അബൂദബിയിലെത്തിയത്. വിമാനത്തില്‍ ലഗേജുകള്‍ കയറ്റിയ ശേഷം ഇയാള്‍ കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റില്‍ കിടക്കുകയും ഉറങ്ങിപ്പോവുകയുമായിരുന്നു. വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ശേഷമാണ് ജീവനക്കാര്‍ ഉറക്കമുണര്‍ന്നത്.

അബൂദബിയില്‍ എത്തിയ കാര്‍ഗോ ജീവനക്കാരനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇതേ വിമാനത്തില്‍ തന്നെ മുംബൈയിലേക്ക് മടക്കി അയക്കുകയും ചെയ്തു. ഞായറാഴ്ച്ചയിലെ ഫ്ളൈറ്റിലാണ് സംഭവം. കാര്‍ഗോയുടെ വാതില്‍ അടഞ്ഞുപോയെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പൊങ്ങിയ ശേഷമാണ് ജീവനക്കാരന്‍ എഴുന്നേറ്റതെന്നും ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി ജി സി എയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡി ജി സി എ ഉദ്യോഗസ്ഥരും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വക്താവും അറിയിച്ചു.



source https://www.sirajlive.com/a-cargo-worker-who-fell-asleep-while-on-duty-has-flown-from-mumbai-to-abu-dhabi.html

Post a Comment

أحدث أقدم