അബൂദബി | സൗദി കിരീടാവകാശിയും സൗദി അറേബ്യയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ രണ്ട് ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രി അബുദാബിയിലെത്തി. പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും സംഘത്തെയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.
അബുദാബി ഖസര്‍ അല്‍ വതനില്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദിയും യു എ ഇ തമ്മില്‍ തന്ത്രപരമായ സഹകരണത്തിന്റെ വെളിച്ചത്തില്‍ വികസിപ്പിച്ചെടുത്ത ഉഭയകക്ഷി ബന്ധങ്ങളും അവ വികസിപ്പിക്കാനുള്ള അവസരങ്ങളും അവലോകനം ചെയ്തു. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന യു എ ഇ ക്ക് ഇരു ഗേഹങ്ങളുടെയും സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ ആശംസകള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും കൈമാറി.
ഏകോപനം, സംയുക്ത പ്രവര്‍ത്തനം, പരസ്പര താല്‍പ്പര്യങ്ങള്‍ എന്നിവയില്‍ സ്ഥാപിതമായ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
source https://www.sirajlive.com/saudi-crown-prince-arrives-in-uae-for-two-day-visit.html
إرسال تعليق