അബൂദബിയില്‍ ഹൃദയാഘാതം മൂലം പ്രവാസി താമസ സ്ഥലത്ത് മരിച്ചു

അബൂദബി | ഹൃദയാഘാതം മൂലം പ്രവാസി താമസ സ്ഥലത്ത് മരിച്ചു. കണ്ണൂര്‍ കീഴ്മാടം കൈതച്ചാറമ്പത്ത് അബൂബക്കര്‍ ഹാജി- സഫിയ ദമ്പതികളുടെ മകന്‍ മുജീബ് (45) ആണ് മരിച്ചത്. യു എ ഇ- സൗദി ബോര്‍ഡറിലെ സിലയില്‍ സെക്യൂരിറ്റി സപ്ലൈ കമ്പനിയില്‍ ജോലിക്കാരനായിരുന്ന മുജീബ്.

ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെ നെഞ്ചുവേദനയുണ്ടാതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 20 വര്‍ഷത്തോളമായി പ്രവാസ ജീവിതത്തിലായിരുന്നു മുജീബ്. ബദാ സാഇദിലെ അല്‍ ദഫ്റ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

റസീനയാണ് ഭാര്യ.
മക്കള്‍: റിമ, മുഹമ്മദ്, ആദം.
സഹോദരങ്ങള്‍: സാജിദ്, ദില്‍ഷാദ് (അജ്മാന്‍), സാജിദ, ബുഷ്റ.



source https://www.sirajlive.com/expatriate-dies-of-heart-attack-in-abu-dhabi.html

Post a Comment

أحدث أقدم