പൊന്നാനി സപ്ലൈകോ ഗോഡൗണില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

പൊന്നാനി | സപ്ലൈകോ ഗോഡൗണില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
പൊന്നാനി പൊന്നാനി സപ്ലൈകോ ഗോഡൗണില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. റേഷന്‍ ഭക്ഷ്യ ധാന്യങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. രാവിലെ ഒന്‍പത് മണി മുതല്‍ പൊന്നാനി തൃക്കാവിലെ പി സി സി സൊസൈറ്റി ഗോഡൗണ്‍, തൃക്കാവിലെ സ്വകാര്യ ഗോഡൗണ്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ സൂക്ഷിച്ച രജിസ്റ്ററും, സ്റ്റോക്കും ഒത്തുനോക്കിയായിരുന്നു പരിശോധന. തൃക്കാവിലെ സ്വകാര്യ ഗോഡൗണില്‍ നൂറുകണക്കിന് ചാക്ക് പച്ചരിയും, പുഴുക്കലരിയും, തരം തിരിക്കാതെ വച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

തിരൂര്‍ താലൂക്ക് സപ്ലൈസ് ഓഫീസര്‍ ജോര്‍ജ് കെ സാമുവല്‍, തിരൂര്‍ താലൂക്കിലെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ കെ രാജന്‍, എസ് സി ബിബിന്‍, വി ഗീതാകുമാരി, എ എം ബിന്ധ്യ, ജീവനക്കാരന്‍ പി അബ്ദുല്‍ റസാഖ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

 



source https://www.sirajlive.com/lightning-inspection-of-vigilance-at-ponnani-supplyco-godown.html

Post a Comment

أحدث أقدم