ഒമിക്രോണ്‍ ഭീഷണി: കേന്ദ്രം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി | പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലും വ്യാപിക്കുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. എയര്‍പോര്‍ട്ട് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാരുമായും പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തും. ഓണ്‍ലൈനായാണ് യോഗം നടക്കുക

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കായി നിലവിലെ എയര്‍ ബബിള്‍ സംവിധാനം തുടരാനാണ് കേന്ദ്ര തീരുമാനം. വിമാന സര്‍വീസ് സാധാരണഗതിയില്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. യൂറോപ്പിലും സഊദിയിലുമടക്കം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിമാന സര്‍വീസ് സാധാരണ നിലയില്‍ ഉടന്‍ ആരംഭിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. സര്‍വീസ് എപ്പോള്‍ ആരംഭിക്കണമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും.

നിലവില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും സമ്പര്‍ക്ക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

 

 

 



source https://www.sirajlive.com/omikron-threat-center-convenes-state-meeting.html

Post a Comment

Previous Post Next Post