കൊടുവള്ളി | ക്യാമ്പസ് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കി എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് അസംബ്ലി ഇന്ന് കൊടുവള്ളി അമ്പലക്കണ്ടിയില്‍ തുടക്കമാകും. സമൂഹത്തില്‍ ഛിദ്രതയുടെ ആശയങ്ങള്‍ വിതക്കപ്പെടുമ്പോള്‍ മാനവ സൗഹൃദം ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം സമ്മേളനത്തില്‍ മുഖ്യചര്‍ച്ചയാകും.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് നാളെ വൈകുന്നേരം 5 മണിക്ക് വിദ്യാര്‍ഥി റാലിയോടെ പരിപാടി സമാപിക്കും. ജില്ലയിലെ 100 ലധികം ക്യാമ്പസില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ സംബന്ധിക്കും.വിവിധ സെഷനുകളില്‍ എ പി മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം, ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്ല്യാര്‍, കെ ഇ എന്‍, അഭിലാഷ് മോഹനന്‍, മുഹ് യുദ്ധീന്‍ സഅദി കൊട്ടുകര, കെ വൈ നിസാമുദ്ധീന്‍ ഫാളിലി, എന്‍ എം സ്വാദിഖ് സഖാഫി, അലി അക്ബര്‍, മുസ്തഫ പി എറയ്ക്കല്‍, സി കെ റാഷിദ് ബുഖാരി, കെബി ബഷീര്‍, മുഹമ്മദലി കിനാലൂര്‍ സംസാരിക്കും.
source https://www.sirajlive.com/ssf-campus-assembly-begins-today.html
Post a Comment