ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; ഭൗതികദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും, സംസ്‌കാരം നാളെ

ന്യൂഡല്‍ഹി | ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഭൗതികദേഹം പ്രത്യേക വിമാനത്തില്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. സംസ്‌കാരം നാളെ ഡല്‍ഹി കന്റോണ്‍മെന്റില്‍ നടക്കും. രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ വസതിയില്‍ പൊതു ദര്‍ശനമുണ്ടാകും. ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച് പ്രതിരോധ മന്ത്രി ഇന്ന് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തും.

ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയുടെ വേര്‍പാടില്‍ അമേരിക്ക അനുശോചനമറിയിച്ചു.



source https://www.sirajlive.com/country-39-s-last-tribute-to-bipin-rawat-the-body-will-be-brought-to-delhi-today-and-the-body-will-be-cremated-tomorrow.html

Post a Comment

أحدث أقدم