ഹെലികോപ്ടര്‍ ദുരന്തം; മൃതദേഹങ്ങള്‍ ഇന്ന് കോയമ്പത്തൂരിലും പിന്നീട് ഡല്‍ഹിയിലും എത്തിക്കും

കോയമ്പത്തൂര്‍ | തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ന് 13 വിമാനങ്ങളിലായി കോയമ്പത്തൂരില്‍ എത്തിക്കും. 11.35ഓടെയാണ് മൃതദേഹങ്ങള്‍ എത്തിക്കുക. പിന്നീട് കോയമ്പത്തൂരില്‍ നിന്ന് വിമാന മാര്‍ഗം ഡല്‍ഹിയിലേക്കു കൊണ്ടുപോകും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാവിലെ എട്ടിന് വെല്ലിങ്ടണ്‍ ആശുപത്രിയിലെത്തി മരണപ്പെട്ടവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കും.

ഇന്നലെ 12.20ഓടെയാണ് തമിഴ്‌നാട് കൂനൂരില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം 13 പേര്‍ മരണപ്പെട്ടു. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരില്‍
ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇദ്ദേഹത്തിന് എണ്‍പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

 



source https://www.sirajlive.com/helicopter-crash-the-bodies-will-be-flown-to-coimbatore-today-and-later-to-delhi.html

Post a Comment

أحدث أقدم