കൊവിഡിന് അതിരുകളില്ല; യാത്രാവിലക്ക് ശരിയല്ല- യു എന്‍

ന്യൂയോര്‍ക്ക് | കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ലോകത്ത് പടരുന്നതിനിടെ പല രാജ്യങ്ങളും യാത്രവിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിനിടെ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ. കൊവിഡിന് അന്താരാഷ്ട്ര അതിരുകളില്ല. ഏതെങ്കിലും രാജ്യത്തെ ഒറ്റപ്പെടുത്തുന്നതോ, യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതോ അംഗീകരിക്കാനാകില്ലെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം നിരവധി രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രതികരണം.

യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പകരം യാത്രക്കാര്‍ക്കുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടത്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട രാജ്യങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കരുത്. യാത്രക്കാരുടെ പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം കാര്യക്ഷമമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 

 



source https://www.sirajlive.com/covid-has-no-boundaries-travel-ban-is-not-right-un.html

Post a Comment

أحدث أقدم