ന്യൂഡല്‍ഹി | ഇന്ന് പുലര്‍ച്ചെയോടെ മുല്ലപ്പെരിയാര്‍ ഡാമിലെ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതിലുള്ള പ്രതിഷേധം യു ഡി എഫ് പാര്‍ലിമെന്റില്‍ അറിയിക്കും. ഇന്ന് രാവിലെ പാര്‍ലിമെന്റിലെ ഗാന്ധി പ്രതിമിക്ക് മുമ്പില്‍ പ്രതിഷേധിക്കാനാണ് യു ഡി എഫ് എം പിമാരുടെ തീരുമാനം. തമിഴ്നാട് പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന നടപടികളാണ് തമിഴ്നാട് സ്വീകരിക്കുന്നതെന്നും യു ഡി എഫ് ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായി പത്ത് ഷട്ടറുകല്‍ തമിഴ്നാട് തുറന്നുവിടുകയായിരുന്നു. പെരിയാര്‍ താഴ് വരയില്‍ ജനം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വെള്ളം ഒഴുകിയെത്തിയത്. നാല് അടിയോളമാണ് ജലം താഴ്വരയില് ഉയര്‍ന്നത്. നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു.
source https://www.sirajlive.com/dam-opening-without-warning-udf-mps-will-protest.html
إرسال تعليق