കൊല്‍ക്കത്ത | ദേശീയ തലത്തില്‍ ബി ജെ പി വിരുദ്ധ കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ചര്‍ച്ചകളുമായി തൃണമൂല്‍ മുന്നോട്ട് പോകവെ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി മമതയെ സന്ദര്‍ശിച്ചു. കൊല്‍ക്കത്തയില്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എത്തിയാണ് അദാനി മമതയെ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ ഗൗതം അദാനി തന്നെയാണ് പുറത്ത് വിട്ടത്.
പശ്ചിമ ബംഗാളിലെ നിക്ഷേപ സ്ഥിതിയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിച്ചെന്ന് അദാനി വ്യക്തമാക്കി. ഏപ്രിലില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സംഗമത്തിന് പങ്കെടുക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് അദാനിയുമായി ബംഗാളില്‍ കൂടിക്കാഴ്ച നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായി സൂചനയുണ്ട്.
source https://www.sirajlive.com/gautam-adani-visits-mamata-banerjee-in-kolkata-after-returning-from-mumbai.html
إرسال تعليق