ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; തിരുവല്ലയില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട | സി പി ഐ എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് ഹര്‍ത്താല്‍. തിലുവല്ല നഗരസഭയിലും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലുമാണ് സി പി ഐ എം ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

രാത്രി എട്ട് മണിയോടെയാണ് സി പി ഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നാണ് സി പി ഐ എം ആരോപണം. സംഭവത്തിന് പിന്നില്‍ വിഷ്ണു എന്ന് പേരുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകനടക്കമുള്ള അഞ്ച് പേരടങ്ങുന്ന സംഘമാണെന്നും സി പി എം ആരോപിക്കുന്നു.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും.



source https://www.sirajlive.com/murder-of-local-secretary-hartal-in-thiruvalla-today.html

Post a Comment

أحدث أقدم