വയനാട് | കമ്പളക്കാട് വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രന്, ലിനീഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തുവെന്നാണ് പ്രതികള്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോട്ടത്തറ സ്വദേശി ജയന് വെടിയേറ്റ് മരിച്ചത്
സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയന്റെ ബന്ധു ഷരുണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കമ്പളക്കാട് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വണ്ടിയാമ്പറ്റയിലെ നെല്‍പാടത്ത് രാത്രി പതിനൊന്ന് മണിയോടെയാണ് കോട്ടത്തറ മെച്ചനയിലെ നാലംഗ സംഘം ഇവരുടെ ഉടമസ്ഥതയിലുള്ള നെല്‍പാടത്ത് എത്തിയത്. വെടിയേറ്റ് വീണ ജയനെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പന്, കുഞ്ഞിരാമന് എന്നിവര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.
source https://www.sirajlive.com/young-man-shot-dead-in-field-two-arrested.html
إرسال تعليق