ന്യൂഡല്‍ഹി| സാംസങ് ഗ്യാലക്‌സി ടാബ് എ8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടാബ്ലെറ്റിന് 20,000 രൂപയില്‍ താഴെയാണ് വില. അതേ വില ശ്രേണിയില്‍ ലഭ്യമായ റിയല്‍മി പാഡ്, നോക്കിയ ടാബ് എന്നിവ ടാബ് എ8നോട് മത്സരിക്കുന്നു. മാലി ജി2 ജിപിയുവുമായി ചേര്‍ത്ത 12എന്‍എം പ്രോസസ്സില്‍ നിര്‍മ്മിച്ച യൂണിസോക് പ്രോസസറാണ് ടാബിലുള്ളത്. ടാബ്ലെറ്റിന് ഒന്നിലധികം റാം, സ്റ്റോറേജ് വേരിയന്റുകള്‍, ഡ്യൂറബിള്‍ ബാറ്ററി എന്നിവ ഉണ്ടായിരിക്കും.
16:10 വീക്ഷണാനുപാതത്തോടൊപ്പം എഫ്എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 10.5-ഇഞ്ച് ടിഎപ്റ്റി ഡിസ്‌പ്ലേയാണ് സാംസങ്ങ് ഗ്യാലക്സി ടാബ് എ8ന് ഉള്ളത്. ടാബ്ലെറ്റില്‍ ഒരു യുഎന്‍ഐ എസ്ഒസിടി618 ചിപ്‌സെറ്റ് ഉണ്ട്. ആമസോണ്‍ ലിസ്റ്റിംഗ് അനുസരിച്ച്, ടാബ്ലെറ്റിന് മൂന്ന് റാമും സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ടായിരിക്കും. 3 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4 ജിബി റാം 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ്, 4 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് അവ. സ്റ്റോറേജ് വേരിയന്റുകളെ സംബന്ധിച്ച് സാംസങ്ങില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സാംസങ്ങ് ഗ്യാലക്സി ടാബ് എ8ല്‍ 15 വാട്സ് ചാര്‍ജിംഗ് പിന്തുണയുള്ള 7,040 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. കൂടാതെ, സാംസങ് നോക്സ് സുരക്ഷ, സാംസങ് ടിവി പ്ലസ്, മള്‍ട്ടി വിന്‍ഡോ സപ്പോര്‍ട്ട്, സാംസങ് കിഡ്‌സ്, ബില്‍റ്റ്-ഇന്‍ സ്‌ക്രീന്‍ റെക്കോര്‍ഡര്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. സാംസങ്ങ് ഗ്യാലക്സി ടാബ് എ8ന്റെ പ്രാരംഭ വില 17,999 രൂപയായിരിക്കും. സാംസങ് ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവ വഴി ടാബ് വാങ്ങാന്‍ സാധിക്കും. ആദ്യ വില്‍പ്പന 2022 ജനുവരി 17 മുതല്‍ ആരംഭിക്കും.
source https://www.sirajlive.com/samsung-galaxy-tab-a8-arrives-in-india.html
Post a Comment