തിരുവനന്തപുരം | തുടര്‍ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും പുലര്‍ച്ചെ 4.40നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്ന് ആഴ്ചയിലേറെ നീളുന്നതാണ് ചികിത്സ.
പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. മന്ത്രിസഭായ യോഗങ്ങളിലും മറ്റും മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. ഈ മാസം 29ന് മുഖ്യമന്ത്രി മടങ്ങിയെത്തും. 2018ലും മുഖ്യമന്ത്രി മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.
source https://www.sirajlive.com/cm-returns-to-us-for-treatment-2.html
Post a Comment