കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ അക്കാദമിക് ദ്വിദിന പണ്ഡിത കോണ്‍ഫറന്‍സിന് പ്രൗഢമായ തുടക്കം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എ പി മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ പേരോട് അബ്ദുർറഹ്‌മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തി. ഡോ. ഹുസൈന്‍ സഖാഫി ചുളളിക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി പി എം ഫൈസി വില്യാപള്ളി ആശംസാ പ്രസംഗം നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ആമുഖഭാഷണം നടത്തി. റഹ്‌മതുല്ല സഖാഫി എളമരം സ്വാഗതം പറഞ്ഞു.
ഖുര്‍ആനിന്റെ വെല്ലുവിളി: എതിരാളികളുടെ നിലപാട്, കുട്ടികളിലെ വിഷാദരോഗങ്ങള്‍: ഖുര്‍ആനിക പ്രതിവിധികള്‍, ഖുര്‍ആനിലെ പ്രവചനങ്ങളുടെ പ്രസക്തി, സൂറത്ത് യൂസഫ് ഒരു പ്രബോധക വായന എന്നീ പ്രബന്ധങ്ങള്‍ യഥാക്രമം അഹ്‌മദ് മുജ്തബ സഖാഫി, മുബശിര്‍ ബുഖാരി, സിഹാമുദ്ദീന്‍ സഖാഫി, മുഹമ്മദ് ബഷീര്‍ സഖാഫി എന്നിവര്‍ അവതരിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളുടെ സാന്നിധ്യത്തില്‍ പ്രമുഖ അക്കാദമിക് വിദഗ്ധര്‍ ഓപ്പണ്‍ ഡിഫന്‍സിന് നേതൃത്വം നല്‍കി.
ഞായറാഴ്ച രാവിലെ എട്ടിന് പുനരാരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ ഭവനപരിപാലനം ഇസ്ലാമിക നാഗരികതയില്‍, തിരുനബി (സ്വ)യുടെ വിശിഷ്ട ഗുണങ്ങള്‍, വിശ്വാസിക്ക് വഴി കാട്ടേണ്ട ധാര്‍മികമൂല്യങ്ങള്‍, സൂറത്തുല്‍ ഫാത്തിഹ വിശ്വാസത്തിന്റെ കണ്ണാടി, സാംക്രമികരോഗങ്ങള്‍ ഖുര്‍ആനിക നിലപാട് എന്നീ വിഷയങ്ങളില്‍ യഥാക്രമം ജയ്‌സല്‍ അഹസനി, ശംസാദ് ഫാളിലി, ഫയ്യാസ് അഹ്‌സനി, മുഹമ്മദ് നൗഫല്‍ അഹ്‌സനി, യഹ്‌യ സഅദി എന്നിവര്‍ തിസീസ് അവതരണം നടത്തും.
source https://www.sirajlive.com/jamiatul-hind-proud-start-to-the-academic-scholars-conference.html
Post a Comment