തിരുവനന്തപുരം | പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന് സംസ്ഥാനത്ത് തുടക്കം. രാവിലെ ഒമ്പത് മുതല്‍ ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ കൗമാരക്കാര്‍ക്ക് നല്‍കിത്തുടങ്ങി. വൈകിട്ട് അഞ്ച് വരെ വാക്‌സിന്‍ നല്‍കും. സംസ്ഥാനത്ത് 551 വാക്‌സിന്‍ കേന്ദ്രങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 28 ദിവസത്തെ ഇടവേളകളിലായി രണ്ട് ഡോസുകളാണ് കുട്ടികള്‍ക്ക് നല്‍കുക.
കേരളത്തില്‍ ഏകേദശം പത്ത് ലക്ഷത്തിലേറെ കുട്ടികളാണ് ഈ വിഭാഗത്തിലായുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ മാസം 10 വരെ ഊര്‍ജിത വാക്‌സിനേഷന്‍ യജ്ഞമാണ് കേരളത്തില്‍ നടക്കുക. ജില്ലാ താലൂക്ക് ആശുപത്രികളില്‍ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും വാക്‌സിനേഷന്‍ നല്‍കും. കേരളത്തില്‍ വാക്‌സിനേഷനായി പ്രത്യക കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.
രാവിലെ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി ഒമിക്രോണിനെതിരെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണെന്ന് അറിയിച്ചു. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് കേരളത്തില്‍ രോഗം കൂടുതല്‍. ഇതിനാല്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണം. സമയബന്ധിതമായി കുട്ടികളുടെ വാക്‌സിന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പത്താം തീയതി മുതല്‍ ബൂസ്റ്റര്‍ ഡോസുകളും നല്‍കിത്തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
source https://www.sirajlive.com/vaccination-for-adolescents-started-in-the-state.html
إرسال تعليق