ഇടുക്കി| പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മുഖ്യപ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടെ സുഹൃത്ത് ജെറിന്‍ ജോജോയാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതിതകളുണ്ടെന്നും കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ആറ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് പുറത്ത് നിന്നും എത്തിയതായാണ് വിവരം.
ധീരജിന്റെ കൊലപാതകം സംബന്ധിച്ച പോലീസ് എഫ് ഐ ആര്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. രാഷ്ട്രീയ വിരോധം മൂലമാണ് കൊലപാതകമെന്ന് എഫ് ഐ ആര്‍ റിപ്പോര്‍ട്ട് പറയുന്നു. മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ നിഖില്‍ പൈലിക്കും ജെറിന് ജോജോക്കുമെതിരെ കൊലക്കുറ്റത്തിന് പുറമെ വധശ്രമത്തിനും സംഘം ചേര്‍ന്ന് ആക്രമണം നടത്തിയതുമടക്കം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് ധീരജിന്റെ മരണത്തിനിടയാക്കിയത്. കൂടാതെ ശരീരത്തില്‍ പല ഭാഗത്തും പരുക്കേറ്റ പാടുണ്ട്.
അതിനിടെ ധീരജിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതേഹം അല്‍പ്പസമയത്തിനകം ഇടുക്കി സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഇടുക്കി എന്‍ജിനീയറിംഗ് കോളജിലേക്കും കൊണ്ടുപോകും. തുടര്‍ന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നുപോകുന്ന പല ഭാഗത്തും പൊതുദര്‍ശനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.
source https://www.sirajlive.com/dheeraj-murder-those-arrested-are-two-more-accused-in-the-case.html
إرسال تعليق