കുപ്പിവെള്ള വില: സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും

കൊച്ചി കുപ്പിവെള്ള വില നിയന്ത്രണത്തില്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വാദം. വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത വരുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്നായിരുന്നു നേരത്തെ ഹരജിക്കാര്‍ വാദിച്ചത്. എന്നാല്‍ കുപ്പിവെള്ളം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും വില നിയന്ത്രണത്തിന് തടസ്സമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്.

 

 

 



source https://www.sirajlive.com/bottled-water-price-government-appeal-will-be-considered-by-the-division-bench-of-the-high-court.html

Post a Comment

Previous Post Next Post