തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി. കോട്ടയം മെഡിക്കല്‍ കോളേജ് 268 കോടി, അടിമാലി താലൂക്ക് ആശുപത്രി 12.54 കോടി, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് 31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35 കോടി, കോന്നി മെഡിക്കല്‍ കോളേജ് 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂര്‍ ജനറല്‍ ആശുപത്രി 14.64 കോടി എന്നീ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബിയില്‍ നിന്നും തുകയനുവദിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് 114 കോടി രൂപയും അനുവദിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കായാണ് പുതിയ ബ്ലോക്ക് സജ്ജമാക്കുന്നത്. 8 നിലകളിലായി 27,374 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം. 362 കിടക്കകള്‍, 11 ഓപ്പറേഷന്‍ തീയറ്ററുകള്‍, 60 ഐസിയു കിടക്കകള്‍ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ത്തിയാക്കുന്നതിനാണ് 31.7 കോടി രൂപ അനുവദിച്ചത്. ആശുപത്രി പൂര്‍ത്തിയാക്കുന്നതിന് ഈ തുക ആവശ്യമായതിനെ തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്. തുക ലഭ്യമായാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി മന്ത്രി വ്യക്തമാക്കി.
source https://www.sirajlive.com/505-crore-projects-sanctioned-by-the-health-department-in-kifbi.html
إرسال تعليق