കൊച്ചി മെട്രോ: പേട്ട മുതല്‍ എസ് എന്‍ ജഗ്ഷന്‍ വരെയുള്ള ട്രയല്‍ റണ്‍ ഇന്ന് തുടങ്ങും

കൊച്ചി |  കൊച്ചി മെട്രോയുടെ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള ട്രയല്‍ റണ്ണിന് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 12 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയും തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊച്ചാഴ്ച പുലര്‍ച്ചെ വരെയുമാണ് ട്രയല്‍ റണ്‍ നടക്കുക.

വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളമുള്ള പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍വരെയുള്ളത്.

ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്.
പൈലിംഗ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ് എന്‍ ജംഗ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും.

 



source https://www.sirajlive.com/kochi-metro-the-trial-run-from-pettah-to-sn-jagshan-will-start-today.html

Post a Comment

Previous Post Next Post