സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം | സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത .അതേ സമയം അലേര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ല. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും തടസമില്ല.

ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് മഴ പെയ്തത്. ഏറെ കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും കനത്ത മഴ ലഭ്യമാകുന്നത്.

 



source https://www.sirajlive.com/rain-warning-issued-today-in-seven-districts-of-the-state.html

Post a Comment

Previous Post Next Post