രാഹുല്‍, ധവാന്‍, അയ്യര്‍ തിരിച്ചെത്തി; വിന്‍ഡീസിനെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ

അഹമ്മദാബാദ് | വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര നേടുക ലക്ഷ്യമിട്ട് ടീം ഇന്ത്യ. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം അങ്കം. കൊവിഡ് മുക്തരായ ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. നവ്ദീപ് സൈനിയും തിരിച്ചെത്തിയിട്ടുണ്ട്. ഇതില്‍ ആരെയൊക്കെ ഫസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നതിന്റെ തലവേദനയിലാണ് ടീം മാനേജ്‌മെന്റ്. ഏതായാലും വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അന്തിമ ഇലവനില്‍ കളിക്കുമെന്നുറുപ്പായിട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാന്‍ മികച്ച പ്രകടനം നടത്തിയിരുന്നുവെന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും അവഗണിക്കാനാവില്ല. ആദ്യ മത്സരത്തില്‍ നേടിയ ആധികാരിക വിജയം രോഹിതിനും സംഘത്തിനും ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ആദ്യ മത്സരത്തില്‍ രോഹിത്തും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. എന്നാല്‍, ശിഖര്‍ ധവാന്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ രോഹിത് ഇന്ന് ഏത് സ്ഥാനത്ത് ബാറ്റുചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 

 



source https://www.sirajlive.com/rahul-dhawan-iyer-return-india-aim-for-series-win-against-west-indies.html

Post a Comment

Previous Post Next Post