പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ശല്യം ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടത്തോട് കിഴക്കേക്കര കോളനിയില്‍ കിടങ്ങില്‍ വീട്ടില്‍ സുരേന്ദ്രന്റെ മകന് അജിത് (31) നെയാണ് പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. പമ്പ പോലീസ് സ്റ്റേഷനില്‍ ഈ മാസം അഞ്ചിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അതിക്രമിച്ചുകയറി പതിനാലുകാരിയെ ഉപദ്രവിക്കാന്‍ പ്രതി ശ്രമിച്ചത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥാണ് കേസെടുത്തതും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തതും. അന്വേഷണ സംഘത്തില്‍ എസ് ഐ. ടി അനീഷ്, എ എസ് ഐമാരായ അനൂപ് രാഘവന്, അജി ജോസ്, എസ് സുഭാഷ്, സി പി ഒമാരായ അനില്‍ കുമാര്‍, അരുണ്‍ദേവ്, മനു എന്നിവര്‍ ഉണ്ടായിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ എല്ലാത്തരം അതിക്രമങ്ങളും ശക്തമായി തടഞ്ഞ് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പറഞ്ഞു. ലൈംഗികാതിക്രമങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ ഉടനടി നടപടി കൈക്കൊള്ളുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കി.
source https://www.sirajlive.com/incident-in-which-a-minor-girl-was-harassed-into-the-house-a-young-man-from-the-neighborhood-was-arrested.html
إرسال تعليق