തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകും. 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളുകളിലെത്തും. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍ പരവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 66,000 ത്തോളവും വിദ്യാര്‍ഥികളാണുള്ളത്.
സംസ്ഥാനത്ത് കൊവിഡ് മഹാമാരി സ്ഥിരീകരിച്ചതിനു ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനം. സംസ്ഥാനത്തെ സി ബി എസ് ഇ സ്‌കൂളുകള്‍ക്കും ഐ സി എസ് ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്. പൊതു വിദ്യാഭ്യാസ ആരോഗ്യ ഗതാഗത തദ്ദേശ ഭരണ- ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം വന്നത് മുതല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളിലെ അധ്യയനം സുഗമമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വകുപ്പു തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി യോഗങ്ങള്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും പൊതു മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
source https://www.sirajlive.com/schools-back-to-normal-from-today-the-minister-said-the-arrangements-were-complete.html
إرسال تعليق