കൊച്ചി | നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് പുറത്തുവരും. ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് .
ഇതിനിടയില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ക്രൈം ബ്രാഞ്ച് സജീവമാക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുകാട്ടി ദിലീപിന് ഉടന്‍ നോട്ടിസ് നല്‍കും. പ്രതികളുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെയും വരും ദിവസങ്ങളില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയേക്കും.
source https://www.sirajlive.com/dileep-39-s-and-other-accused-39-s-phones-checked-today.html
إرسال تعليق