മദ്യപാനികളുടെ ആക്രമണത്തില്‍ സി ഐക്ക് പരുക്ക്

തിരുവനന്തപുരം | മദ്യലഹരിയില്‍ അടിയുണ്ടാക്കിയവരെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ സി ഐക്ക് മര്‍ദനം. തിരുവനന്തപുരം ഫോര്‍ട്ട് സി ഐ ജെ രാകേഷിനാണ് മര്‍ദനമേറ്റത്. തലക്ക് പരുക്കേറ്റ സി ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം. മദ്യപാനികള്‍ കോളനിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായ വിവരത്തെ തുടര്‍ന്നാണ് സി ഐയും സംഘവും അവിടെയെത്തിയത്. ഇതിനിടെയാണ് മദ്യലഹരിയില്‍ ചിലര്‍ സി ഐയെയും ആക്രമിച്ചത്.  കമ്പ്‌കൊണ്ട് തലക്ക് പുറകിലാണ് സി ഐക്ക് അടിയേറ്റത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സി ഐയുടെ പരുക്ക് ഗുരുതരമല്ലെന്നും അദ്ദേഹം ഇന്ന് ആശുപത്രി വിട്ടേക്കുമെന്നും പോലീസ് അറിയിച്ചു.

 

 

 



source https://www.sirajlive.com/ci-injured-in-alcohol-attack.html

Post a Comment

أحدث أقدم