തിരുവനന്തപുരം | പോത്തന്‍കോട് ഗുണ്ടാ സംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പോലീസുകാരനെതിരെ നടപടി. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊലക്കേസ് പ്രതികളായ ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതിനാണ് നടപടി.കൊലക്കേസിലടക്കം നിരവധി കേസിലെ പ്രതിയായ ഗുണ്ടക്കൊപ്പമിരുന്ന് പോലീസുകാരന്‍ മദ്യപിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. അടുത്തിടെ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂര്‍പ്പാറ കുട്ടിനാണ് പോലീസുകാരന് മദ്യസത്കാരമൊരുക്കിയത്.
ദീപുവിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസം മുമ്പാണ് മദ്യസത്കാരമെന്നാണ് വിവരം.ചിത്രം റേഞ്ച് ഐജി നിശാന്തിനിയ്ക്കും ചിലര്‍ കൈമാറി.ഇതിന് പിന്നാലെപൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
source https://www.sirajlive.com/alcoholism-with-goons-the-policeman-was-suspended.html
إرسال تعليق