ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ് പ്രവര്‍ത്തക സമിതി പ്രധാനമായും വിലയിരുത്തുക.
ദേശീയ നേതൃത്വത്തിന്റെ വീഴ്ചയാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും നേതൃത്വം ഒഴിയണമെന്നും ജി 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് സൂചന. അടിയന്തരമായി ദേശീയ നേതൃത്വം പുനസംഘടിപ്പിക്കണമെന്നും ജി 23 നേതാക്കള്‍ ആവശ്യപ്പെടും.
വിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ താത്ക്കാലിക അധ്യക്ഷ പദവി സോണിയാ ഗാന്ധി ഒഴിയുമെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രിയങ്കാ ഗാന്ധിയും ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചേക്കും.
അതേസമയം സോണിയാ ഗാന്ധി രാജിവയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടിയുടെ മുഖ്യവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. നിലവിലുള്ള സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി പാര്‍ട്ടിയില്‍ വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിക്കുമെന്നും സൂചനയുണ്ട്. കമല്‍നാഥിന്റെയും ഗുലാംനബി ആസാദിന്റെ പേരുകളാണ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്
source https://www.sirajlive.com/critical-congress-working-committee-meeting-today.html
إرسال تعليق