പത്താം ദിനത്തില്‍ കീവിലും ഖാര്‍കീവിലും സുമിയിലും അതിതീവ്ര ആക്രമണം

കീവ് | അധിനിവേശത്തിന്റെ പത്താം ദിനത്തില്‍ യുക്രൈന്‍ പ്രദേശങ്ങളില്‍ ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിച്ച്് റഷ്യ. ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണമാണ് നടക്കുന്നത്. ജനവാസ മേഖലയിലും ആക്രമണം നടക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസം ആക്രമമുണ്ടായ യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലം റഷ്യയുടെ നിയന്ത്രണത്തിലായി. യുക്രൈന്‍ സൈന്യത്തെ തുരത്തിയാണ് സപ്രോഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതത്.

മരിയുപോള്‍ നഗരം റഷ്യ തകര്‍ത്തെന്ന് യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കീവിലും ഖാര്‍കിവ്, ചെര്‍ണീവിലും ആക്രമണം തുടരുന്നു. ആക്രമണത്തില്‍ നിരവധി കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ നാറ്റോയ്ക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. നോ ഫ്ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം. ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്നത് പോലെയാണ് നാറ്റോയുടെ നടപടിയെന്നാണ് സെലന്‍സ്‌കി പറയുന്നത്. യുക്രൈന്‍ തകര്‍ന്നാല്‍ യൂറോപ്പ് മുഴുവന്‍ തകരുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് നിരുപാധികം പിന്‍വാങ്ങണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ആവശ്യപ്പെട്ടു. വരുംദിവസങ്ങള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുമെന്നും സ്ഥിതി കൂടുതല്‍ വഷളാകുമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

 



source https://www.sirajlive.com/on-the-tenth-day-there-was-an-intense-attack-on-kiev-kharkiv-and-sumi.html

Post a Comment

Previous Post Next Post