ബന്ദിയാക്കിയ യുക്രൈന്‍ മേയറെ റഷ്യ വിട്ടയച്ചു; സൈനികര്‍ക്ക് പകരമെന്ന് യുക്രൈന്‍

കീവ് | അഞ്ച് ദിവസത്തിലേറെ റഷ്യന്‍ സൈനികര്‍ ബന്ദിയാക്കിയ മെലിറ്റോപോള്‍ മേയര്‍ മോചിതനായി. ഒമ്പത് റഷ്യന്‍ സൈനികര്‍ക്ക് പകരമായാണ് മേയറെ മോചിപ്പിച്ചതെന്ന് യുക്രൈന്‍ പറഞ്ഞു. ഇവാൻ ഫെഡോറോവിനെയാണ് മോചിപ്പിച്ചത്.

അതിനിടെ, 100 കില്ലര്‍ ഡ്രോണുകള്‍ യുക്രൈന് അമേരിക്ക നല്‍കും. ബൈഡന്‍ ഭരണകൂടം യുക്രൈന് പ്രഖ്യാപിച്ച അധിക സൈനിക സഹായത്തിന്റെ ഭാഗമായാണിത്. യുക്രൈനില്‍ റഷ്യ ജൈവ- രാസ ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അമേരിക്ക വീണ്ടും മുന്നറിയിപ്പ് നല്‍കി.



source https://www.sirajlive.com/russia-releases-captive-ukrainian-mayor-ukraine-to-replace-soldiers.html

Post a Comment

أحدث أقدم