ദമാം | ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി സഊദി അറേബ്യയിലെ കിഴക്കന്‍ മേഖലാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ദമാം ഗവര്‍ണറുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. സഊദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തിന്റെ വികസന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ലുലു ഗ്രൂപ്പ് സഊദി അറേബ്യയില്‍ പ്രത്യേകിച്ച് കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ യൂസഫലി ഗവര്‍ണര്‍ക്ക് വിശദീകരിച്ചു. ദീര്‍ഘവീക്ഷണമുള്ള സഊദി ഭരണാധികാരികളുടെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പിന് ലഭിക്കുന്ന സഹായ സഹകരണങ്ങള്‍ക്ക് യൂസഫലി നന്ദി അറിയിച്ചു. ലുലു സഊദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ദമാം റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ എന്നിവരും സംബന്ധിച്ചു.
source https://www.sirajlive.com/ma-yousafzai-met-with-the-governor-of-the-eastern-region-of-saudi-arabia.html
إرسال تعليق