സ്വകാര്യ ബസുകൾ സമരത്തിൽ; യാത്രാക്ലേശം ശക്തം

തിരുവനന്തപുരം | സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ യാത്രാക്ലേശം ശക്തമായി. വിദ്യാർഥികൾ അടക്കമുള്ളവർ ബസ് കിട്ടാതെ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. പരീക്ഷാകാലമായതിനാൽ വിദ്യാർഥികൾ ഏറെ വലയും. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാർ മേഖലയിലാണ് കൂടുതൽ യാത്രാദുരിതം.

കൂടുതൽ സർവീസുകൾ നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചിരുന്നു. വരും മണിക്കൂറുകളിൽ കൂടുതൽ കെ എസ് ആർ ടി സി സർവീസുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ചിലയിടങ്ങളിൽ ജീപ്പ്, ഓട്ടോറിക്ഷാ സമാന്തര സർവീസുകളുണ്ട്. യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് സമരം.



source https://www.sirajlive.com/private-buses-on-strike-travel-difficulty-is-strong.html

Post a Comment

أحدث أقدم