ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഹനുമാന് ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 20 പേര് അറസ്റ്റില്‍. ഇവരില്‍ നിന്ന് മൂന്ന് നാടന്‍ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തു. ഡല്‍ഹി പോലീസ് സബ് ഇന്‍സ്പെക്ടര്‍ മെദലാല്‍ മീണക്കു നേരെ വെടിയുതിര്‍ത്ത അസ്ലം ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒരു നാടന്‍ പിസ്റ്റള്‍ കണ്ടെടുത്തു.
ഇന്നലെ വൈകിട്ടുണ്ടായ അക്രമ സംഭവത്തില്‍ എട്ട് പോലീസുകാര്‍ക്കും ഒരു സാധാരണക്കാരനും പരുക്കേറ്റിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഡല്‍ഹി പോലീസിനെ കൂടാതെ കേന്ദ്രസേനയേയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മറ്റ് ഇടങ്ങളില്‍ നടത്താനിരുന്ന ശോഭായാത്രകള്‍ക്ക് പോലീസ് അനുമതി നിഷേധിച്ചു.
source https://www.sirajlive.com/delhi-clashes-20-arrested.html
Post a Comment