തിരുവനന്തപുരം | അടിക്കടി തുടരുന്ന ഇന്ധന വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂടി. ലിറ്ററിന് 22 രൂപ കൂടിയാണ് വര്‍ധിക്കുന്നത്.
59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണെണ്ണക്ക് ഈ മാസം മുതല്‍ 81 രൂപയാകും റേഷന്‍ കടയിലെ വില. ഈ മാസം മുതല്‍ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാര്‍ക്ക് വിവരം ലഭിച്ചു. അതേസമയം ഇത്രയും ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാര്‍.
source https://www.sirajlive.com/ration-kerosene-increased-by-rs.html
إرسال تعليق