കൊച്ചി | രാജ്യത്തെ ജനങ്ങള്‍ക്ക് മേലുള്ള കൊള്ള നിര്‍ത്താതെ എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടി. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് വര്‍ധിച്ചത്.
കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാണ് നിലവില്‍. തിരുവനന്തപുരത്ത് പെട്രോള്‍വില 115 കടന്നു. കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളില്‍ ഡീസല്‍ വില നൂറിന് മുകളിലെത്തി.
യു പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല് മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ച് ഒരാഴ്ച പിന്നിട്ടതോടെ വില കൂട്ടല്‍ ആരംഭിക്കുകയായിരുന്നു.
source https://www.sirajlive.com/oil-companies-without-stopping-looting.html
إرسال تعليق