നേപ്പാളിന് സഹായവുമായി ഇന്ത്യ; മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

കാഠ്മണ്ഡു | നേപ്പാളിന് സഹായം നല്‍കുന്നതിന്റെ ഭാഗമായി മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യ. സ്‌കൂള്‍, ഹെല്‍ത്ത് പോസ്റ്റ്, ജലസേചന പദ്ധതികള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് ഇന്ത്യ സഹായം നല്‍കുക. നേപ്പാള്‍ സര്‍ക്കാറിന്റെ ഫെഡറല്‍ അഫയേഴ്സ് ആന്‍ഡ് ജനറല്‍ അഡ്മിനിസ്ട്രേഷനും ഇന്ത്യന്‍ എംബസിയും തമ്മിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ മിഷന്‍ ഈ വിവരം അറിയിച്ചു കൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്.

ജനാബികാഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മാണത്തിനായി ഡാര്‍ചുലയിലെ ദുഹുന്‍ റൂറല്‍ മുന്‍സിപ്പാലിറ്റിയുമായാണ് ഒരു കരാര്‍ രൂപവത്ക്കരിച്ചത്. ഇയര്‍കോട്ട് ഹെല്‍ത്ത് പോസ്റ്റ് സ്ഥാപിക്കുന്നതിനായി നൗഗഡ് റൂറല്‍ മുന്‍സിപ്പാലിറ്റിയുമായി ഒപ്പിട്ടതാണ് രണ്ടാമത്തെ ധാരണാപത്രം. മൂന്നാമത്തേത് ഗല്‍ചി റൂറല്‍ മുന്‍സിപ്പാലിറ്റിയിലെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. എല്ലാ കമ്മ്യൂണിറ്റി വികസന പദ്ധതികളും ഇന്ത്യ-നേപ്പാള്‍ വികസന സഹകരണത്തിന് കീഴില്‍ കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കും. ജനാബികാഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മാണത്തിനായി 70.87 ദശലക്ഷം, ഹെല്‍ത്ത് പോസ്റ്റിന് 25.36 ദശലക്ഷം, ജലസേചന പദ്ധതിക്ക് 11.77 ദശലക്ഷം രൂപയാണ് നല്‍കുക.

 



source https://www.sirajlive.com/india-aids-nopal-three-mous-were-signed.html

Post a Comment

أحدث أقدم