കൽപറ്റ | ഓഫീസിലെ ഉദ്യോസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്തെന്ന് സൂചന നല്കുന്ന കുറിപ്പുകള്‍ പോലീസ് കണ്ടെുത്തു. സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് കണ്ടെടുത്തത്. ഇതില്‍ സിന്ധുവിന് ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടതായുള്ള സൂചനയുണ്ട്.
ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ചില സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഡയറിയില്‍ രേഖപ്പേടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് തന്നെയാണ് ആത്മഹത്യാ കാരണമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സിന്ധുവിന്റെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടില്‍ മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
source https://www.sirajlive.com/39-alone-in-the-office-39-a-diary-was-found-indicating-that-sindhu-39-s-suicide-was-due-to-mental-torture-in-the-office.html
إرسال تعليق