മുംബൈ | ഐ പി എലില്‍ രാജസ്ഥാന് റോയല്‍സിന് ജയം. ലക്നൗ സൂപ്പര്‍ ജയന്റ്സിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രണ്ട് വിക്കറ്റ് കൈയിലിരിക്കേ 162 റണ്‍സെടുക്കാനേ ലക്നൗവിന് കഴിഞ്ഞുള്ളൂ.
രാജസ്ഥാനു വേണ്ടി ഷിംറോണ്‍ ഹെറ്റ്മയര്‍ 36 പന്തില്‍ 9 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ദേവ്ദത്ത് പടിക്കല്‍ (29 പന്തില്‍ 29), രവിചന്ദ്രന്‍ അശ്വിന് (23ല്‍ 28) എന്നിവരും നന്നായി ബാറ്റ് ചെയ്തു. 32ല്‍ 39 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്കാണ് ലക്നൗവിന്റെ ടോപ് സ്കോറര്‍. മാര്‍കസ് സ്റ്റോയിനിസ് (17ല്‍ 38), ദീപക് ഹൂഡ (24ല്‍ 25) എന്നിവരും തിളങ്ങി.
source https://www.sirajlive.com/rajasthan-won-by-three-runs.html
إرسال تعليق