‘ഐ സി എഫ് പ്രവാസത്തിന്റെ അഭയം’; ഈസ്റ്റേണ്‍ പ്രൊവിന്‍സിന് നവ സാരഥ്യം

മക്ക | ഐ സി എഫ് ‘പ്രവാസത്തിന്റെ അഭയം’ എന്ന ശീര്‍ഷകത്തില്‍ യൂനിറ്റ് തലം മുതല്‍ നടത്തിവന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് മക്കാ പ്രൊവിന്‍സ്തല കൗണ്‍സിലോടെ സമാപനമായി. കൗണ്‍സില്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്‍റഹ്‌മാന്‍ മളാഹിരിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ: അബ്ദുല്‍സലാം മുസ്ലിയാര്‍ ദേവര്‍ശോല ഉദ്ഘാടനം
ചെയ്തു.

മക്കാ പ്രൊവിന്‍സിന്റെ പരിധിയിലുള്ള മക്ക, ജിദ്ദ, ത്വായിഫ്, അല്ലൈത്, ഖുന്‍ഫുദ, റാബിഗ് കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സിലില്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ (ജനറല്‍&ഫൈനാന്‍സ്), മജീദ് സഖാഫി എടവണ്ണ (ദഅ്‌വാ), സൈനുല്‍ ആബിദീന്‍ തങ്ങള്‍ (സംഘടന), ഷാജഹാന്‍ ആലപ്പുഴ (അഡ്മിന്‍&പബ്ലിക് റിലേഷന്‍സ്), മുഹ്യുദ്ധീന്‍ കുട്ടി സഖാഫി (എജ്യുക്കേഷന്‍), അബ്ബാസ് ചെങ്ങാനി (സര്‍വീസ്) മുഹമ്മദലി വേങ്ങര (വെല്‍ഫെയര്‍) എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

റിട്ടേണിംഗ് ഓഫീസറായ ഐ സി എഫ് ജി സി സെക്രട്ടറി മുജീബ്‌റഹ്‌മാന്‍ എ ആര്‍ നഗര്‍, വാര്‍ഷിക കൗണ്‍സില്‍ നടപടികളും പുനസ്സംഘടനയും നിയന്ത്രിച്ചു. പുതിയ സാരഥികളായി ഷാഫി മുസ്ലിയാര്‍ ജിദ്ദ (പ്രസിഡന്റ്), ബഷീര്‍ പറവൂര്‍ ജിദ്ദ (ജനറല്‍ സെക്രട്ടറി), ഖലീല്‍ നഈമി, തായിഫ് (ഫൈനാന്‍സ് സെക്രട്ടറി), കമ്മു മുസ്ലിയാര്‍ തായിഫ് (പ്രസിഡന്റ്, സംഘടന), അഷ്റഫ് പേങ്ങാട് മക്ക (സെക്രട്ടറി – സംഘടന), ഫാറൂഖ് സഖാഫി ഖുന്‍ഫുദ (പ്രസിഡന്റ്- ദഅ്‌വ), ഷാജഹാന്‍ തായിഫ് (സെക്രട്ടറി – ദഅ്‌വ), സയ്യിദ് ടി എസ് ബി തങ്ങള്‍ മക്ക (പ്രസിഡന്റ്- അഡ്മിന്‍&പി ആര്‍) മുഹമ്മദ് സഖാഫി ജിദ്ദ (സെക്രട്ടറി അഡ്മിന്‍&പി ആര്‍), അബ്ബാസ് ചെങ്ങാനി ജിദ്ദ (പ്രസിഡന്റ,് വെല്‍ഫെയര്‍), റഷീദ് വേങ്ങര മക്ക (സെക്രട്ടറി – വെല്‍ഫെയര്‍), ബഷീര്‍ ഹാജി നീരോല്‍പ്പലം ജിദ്ദ (പ്രസിഡന്റ് – മീഡിയ & പബ്ലിക്കേഷന്‍), ജാഫര്‍ താനൂര്‍ ഖുന്‍ഫുദ (സെക്രട്ടറി – മീഡിയ&പബ്ലിക്കേഷന്‍), എന്‍ജിനീയര്‍ ഷാഹുല്‍ ഹമീദ് റാബിഗ് (പ്രസിഡന്റ് – എജ്യുക്കേഷന്‍), അഷ്റഫ് പുള്ളാട്ട് തായിഫ് (സെക്രട്ടറി – എജ്യുക്കേഷന്‍) അബ്ദുല്‍ നാസര്‍ അന്‍വരി ക്ലാരി ജിദ്ദ (എമിനെന്‍സ് ഡയറക്ടര്‍), അഷ്റഫ് വയനാട് മക്ക (ഐ ടി കോര്‍ഡിനേറ്റര്‍), മുഹമ്മദ് അലി മാസ്റ്റര്‍ ജിദ്ദ (സ്വഫ്വാ കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

നവസാരഥികള്‍ക്ക് മുഹമ്മദ് അലി വേങ്ങര, ഹസ്സന്‍ ബാഖവി പല്ലാര്‍ എന്നിവര്‍ അനുമോദനം അര്‍പ്പിച്ചു. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ സ്വാഗതവും ബഷീര്‍ പറവൂര്‍ നന്ദിയും പറഞ്ഞു.

 



source https://www.sirajlive.com/39-shelter-from-icf-exile-39-new-leadership-for-the-eastern-province.html

Post a Comment

أحدث أقدم