മുംബൈ | ഐ പി എലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എട്ട് വിക്കറ്റ് ജയം. ഗുജറാത്ത് ടൈറ്റന്‍സിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: ഗുജറാത്ത്- നിശ്ചിത 20 ഓവറില്‍ 162/7, ഹൈദരാബാദ്- 168/2 (19.2 ഓവര്‍).
കെയിന്‍ വില്യംസണാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 46 പന്ത് നേരിട്ട വില്യംസണ്‍ 57 റണ്‍സ് നേടി. അഭിഷേക് ശര്‍മയും (32 പന്തില്‍ 42) നികോളസ് പൂരാനും (18ല്‍ 34) മിന്നുന്ന പ്രകടനം നടത്തി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഹാര്‍ദിക് പാണ്ഡ്യയുടെയും അഭിനവ് മനോഹറിന്റെയും ബാറ്റിംഗ് കരുത്തിലാണ് 162ല്‍ എത്തിയത്. മാത്യു വേഡ് 19 പന്തില്‍ 19 നേടി.
source https://www.sirajlive.com/blazing-sunrisers-victory-over-titans-by-eight-wickets.html
إرسال تعليق