പണിമുടക്കാനുള്ള അവകാശം നിഷേധിച്ച നടപടി; ഹൈക്കോടതിയിലേക്ക് ഇന്ന് തൊഴിലാളി മാര്‍ച്ച്

കൊച്ചി | പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശം നിരോധിച്ച ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തും. 10,000 തൊഴിലാളികള്‍ മാര്‍ച്ചിന്റെ ഭാഗമാകും. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കളായ എളമരം കരീം എം പി, ആര്‍ ചന്ദ്രശേഖരന്‍, കെ പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ചോദ്യംചെയ്ത് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. തൊഴിലാളികള്‍ക്ക് സംഘംചേരാനും കൂട്ടായി വിലപേശാനും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനുംപണിമുടക്കാനുമുള്ള അവകാശംഉറപ്പുനല്‍കുന്ന തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു.



source https://www.sirajlive.com/denial-of-the-right-to-strike-workers-march-to-high-court-today.html

Post a Comment

أحدث أقدم