മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം | കേരളത്തില്‍ ഇന്നും ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിനേയും മഴയേയും തുടര്‍ന്ന് കേരള തീരത്ത് മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നീരൊഴുക്ക് ശക്തമായതിനാല്‍ ഇന്ന് രാവിലെ ഒമ്പതിന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തുന്നത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ കനത്തമഴയാണ് ഇതുവരെ ലഭിച്ചത്.

 

 



source https://www.sirajlive.com/chance-of-thunder-with-rain-yellow-alert-in-ten-districts.html

Post a Comment

Previous Post Next Post