കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം | ചിങ്ങവനം- കോട്ടയം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇത് വഴിയുള്ള തീവണ്ടി സര്‍വീസുകള്‍ക്ക് നിയന്ത്രണം. നിരവധി പ്രധാന സര്‍വീസുകള്‍ റദ്ദാക്കി. പരുശുറാം എക്‌സ്പ്രസ് മെയ് 21 മുതല്‍ 28 വരെ 9 ദിവസവും, വേണാട് എക്‌സ്പ്രസ് മെയ് 24 മുതല്‍ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മുതല്‍ ചിങ്ങവനം സ്റ്റേഷന്‍ വരെ മോട്ടോര്‍ ടോളിയില്‍ പരിശോധന നടത്തുകയാണ്. തുടര്‍ന്ന് ട്രാക്കില്‍ സ്പീഡ് ട്രയല്‍ നടത്തും. ഇലക്ട്രിക്ക് എഞ്ചിനും ഒരു ബോഗിയും 120 കിമി വേഗത്തില്‍ ട്രാക്കില്‍ ഓടിച്ചാണ് സ്പീഡ് ട്രയല്‍ നടത്തുന്നത്. അതിനു ശേഷം സി ആര്‍ എസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അവസാന ജോലികള്‍ പൂര്‍ത്തിയാക്കുക.

അഞ്ച് ദിവസം കൊണ്ട് യാര്‍ഡിലെ കണക്ഷനും സിഗ്‌നല്‍ സംവിധാനവും പൂര്‍ത്തിയാക്കും. 28-ാം തീയതി വരെയാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കുന്നത് വലിയ യാത്രാക്ലേശത്തിനിടയാക്കും.

 

 



source https://www.sirajlive.com/some-trains-via-kottayam-have-been-canceled.html

Post a Comment

Previous Post Next Post