കൊളംമ്പോ | സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തടയിടാനായി ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബയ രാജപക്‌സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അഞ്ചാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനവും മേയ് 17 വരെ നിര്‍ത്തിവച്ചു. അതേസമയം പ്രതിപക്ഷവും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധ സമരങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
source https://www.sirajlive.com/sri-lanka-declares-state-of-emergency-again.html
إرسال تعليق