ദമാം | സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് കിഴക്കന്‍ പ്രവിശ്യയില്‍ തനതു മുദ്ര പതിപ്പിച്ച കനിവ് സാംസ്‌കാരിക വേദി മഹാമാരി കാലത്തെ അതിജീവന വഴികളില്‍ കരുത്തും കാവലുമായി നിന്നവരെ ആദരിക്കുന്നതിനായി സുവര്‍ണ രാവ് 2022 എന്ന പേരില്‍ പുരസ്‌കാര സമര്‍പ്പണ പരിപാടി സംഘടിപ്പിച്ചു. മൂന്നു വിഭാഗങ്ങളിലായി എഴുപതോളം പേരാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.
പ്രതീക്ഷകളുടെ പ്രകാശം ആതുര സേവന രംഗത്തു നല്‍കിയ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാരാ മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്കുമായി ‘ സുവര്‍ണ ജ്യോതി പുരസ്‌കാരവും’ ചടുലമായ നേതൃത്വത്തിലൂടെ സാമൂഹിക ഇടപെടലുകള്‍ നടത്തിയവര്‍ക്ക് ‘സുവര്‍ണ ജ്യോതിസ്’, മാധ്യമ-സാംസ്‌കാരിക രംഗങ്ങളിലെ അക്ഷരസ്‌നേഹികള്‍ക്ക് ‘സുവര്‍ണ ജ്യോതിര്‍ണയം’ പുരസ്‌കാരവും നല്‍കി ആദരിച്ചു
കനിവ് പ്രസിഡന്റ് ബിജു ബേബിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, ആരോഗ്യ, മാധ്യമ രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നാസ് വക്കം, ഷാജി മതിലകം, മഞ്ചു മണിക്കുട്ടന്‍, ആല്‍ബില്‍ ജോസഫ് എന്നിവര്‍ സുവര്‍ണ ജ്യോതിസ് പുരസ്‌കാരവും സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തില്‍ എന്നിവര്‍ സുവര്‍ണ ജ്യോതിര്‍മയം പുരസ്‌കാരവും ആതുര ശുശ്രൂഷാ രംഗത്തു നിന്ന് ഡോ: സന്തോഷ് മാധവന്‍, ഡോ. ബെനോ പോല ചിറക്കല്‍, ഡോ. പ്രമോദ് മാത്യു, ഡോ. ബിജു വര്‍ഗീസ്, ഡോ. മറിയം ജോര്‍ജ് തുടങ്ങി അമ്പതോളം നഴ്‌സിംഗ് പാരാമെഡിക്കല്‍ അംഗങ്ങള്‍ സുവര്‍ണ ജ്യോതി പുരസ്‌കാരവും നേടി.
മാധ്യമ രംഗത്ത് നിന്നുള്ളവര്‍ക്കുള്ള അവാര്‍ഡുകള്‍ സുബൈര്‍ ഉദിനൂര്‍ (ന്യൂസ് 24), പ്രവീണ്‍ വല്ലത്ത് (കൈരളി ടി വി), മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ് ദിനപത്രം) എന്നിവര്‍ ഏറ്റുവാങ്ങി. ബിജു കല്ലുമല, അഡ്വ. ആര്‍ ഷഹന, ബിജു പി നീലേശ്വരം തുടങ്ങയവര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബിനോ കോശി, ഷാജി പത്തിച്ചിറ, സന്തോഷ് ചങ്ങനാശ്ശേരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ഷിജു ജോണ്‍ കലയപുരം സ്വാഗതമാശംസിച്ചു. അലക്‌സ് ഫിലിപ്പ് മുഖ്യ സന്ദേശം നല്‍കി.
പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ച് ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കനിവ് ഗായകര്‍ അവതരിപ്പിച്ച ഗാനസന്ധ്യയും കിഴക്കന്‍ പ്രവിശ്യയിലെ നൃത്ത ഗ്രൂപ്പുകളായ ദേവികാ കലാക്ഷേത്ര, വരലക്ഷമി നൃത്ത വിദ്യാലയം, വൈഷ്ണവി നൃത്ത വിദ്യാലയം എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങളും അവാര്‍ഡ് നിശയെ മനോഹരമാക്കി. ജോണ്‍ രാജു നന്ദി പ്രകാശിപ്പിച്ചു. വിവിധ കമ്മിറ്റികളിലായി മോന്‍സി ചെറിയാന്‍, റജി മാര്‍ക്കോസ്, ജിബി തമ്പി, സാജന്‍ മാത്യു, തോമസ് ഉതിമൂട്, ജോണ്‍സണ്‍ ഡാനിയേല്‍, ജോണ്‍സണ്‍ വര്‍ഗീസ്ോ എന്നിവര്‍ നേതൃത്വം നല്‍കി.
source https://www.sirajlive.com/kaniv-award-ceremony.html
إرسال تعليق